ഏതു ബാങ്കാണ് ഏറ്റവും മികച്ചതും കുറഞ്ഞ പലിശ നിരക്കോടും കൂടിയ സേവനം ലഭ്യമാക്കുക എന്ന ആശയ കുഴപ്പത്തിലാണോ നിങ്ങൾ ?
എന്നാൽ നിങ്ങളെ ഞങ്ങൾക്ക് സഹായിക്കാൻ സാധിക്കുന്നതാണ്.ഓരോ ബാങ്കിനും അവരുടെ നിയമങ്ങളും ചട്ടങ്ങളും ആശയങ്ങളും അനുസരിച്ചു വ്യത്യസ്ത നിലപാടുകളും സേവനങ്ങളും ആയിരിക്കും ഉണ്ടാകുക. ചില ബാങ്കുകൾ മാസ ശമ്പളം ലഭിക്കുന്ന ഉപഭോക്താക്കൾക്കു മുൻഗണന നൽകുമ്പോൾ മറ്റു ചില ബാങ്കുകൾ ബിസിനസ്സ് ചെയ്യുന്ന വ്യക്തികൾക്കോ സ്ഥാപങ്ങൾക്കോ ആയിരിക്കും മുൻഗണന നൽകുക.
ചിലബാങ്കുകൾ ഒരു വ്യക്തിയുടെ മാസവരുമാനത്തിന്റെ 35% മാത്രം മാസ തിരിച്ചടവിനായി കണക്കിലെടുക്കുമ്പോൾ 70% വരെ കണക്കിലെടുക്കുന്ന ബാങ്കുകളും നിലവിൽ ഉണ്ട്. എത്ര കണക്കിലെടുക്കുന്നു എന്നതിനനുസരിച്ചു നിങ്ങള്ക്ക് അനുവദിക്കുന്ന തുകയിലും വെത്യാസം ഉണ്ടാകുന്നു. ചില ബാങ്കുകൾ വസ്തുവിനന്റെ മൂല്യത്തിന്റെ 50% മാത്രം ലോണിനായി പരിഗണിക്കുമ്പോൾ മറ്റു ചില ബാങ്കുകൾ 90% വരെ ലോണായി നൽകുന്നു പ്രോസസ്സിംഗ് ഫീസിലും പലിശനിരക്കിലും ബാങ്കുകൾക്കനുസരിച്ചു വ്യത്യാസങ്ങൾ നില നിൽക്കുന്നു.
ഇത്രയധികം സേവനദാതാക്കളിൽ നിന്ന് നിങ്ങൾക്കു അനുയോജ്യമായ ഒരു സേവന ദാതാവിനെ കണ്ടെത്തുക എന്നുള്ളത് വളരെ ശ്രമകരമായ പ്രക്രിയ ആണ്. ഓരോ ബാങ്കിലും നിങ്ങളുടെ വിവരങ്ങൾ നൽകി നിങ്ങളുടെ ആവശ്യം അറിയിച്ചു അവരുടെ ഓഫർ എന്താണെന്നു മനസിലാക്കി അവർ എല്ലാം തരുന്ന വിവരങ്ങൾ വിശദമായി പരിശോധിക്കേണ്ടി വരും. ചിലപ്പോൾ നിങ്ങള്ക്ക് ഏറ്റവും ഉത്തമമായ സേവന ദാതാവിനെ ബന്ധപ്പെടുകപോലും ചെയ്യാതെ കിട്ടിയ വിവരം അനുസരിച്ചു ഏതെങ്കിലും ഒരു സേവന ദാതാവിനെ തിരഞ്ഞെടുക്കേണ്ടി വരും.
ഇവിടെയാണ് ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകുക. നിങ്ങൾ ഞങ്ങളുടെ സേവനത്തിനായി റിക്വസ്റ്റ് ചെയ്തു കഴിഞ്ഞാൽ. ഞങ്ങൾ നിങ്ങളെ ബന്ധപെടുകയും നിങ്ങളുടെ ആവശ്യങ്ങളും നിങ്ങളുടെ പ്രൊഫൈലും ചോദിച്ചു മനസിലാക്കിയ ശേഷം, നിങ്ങള്ക്ക് മികച്ചതിൽ നിന്ന് അനുയോജ്യമല്ലാത്തതു എന്ന ക്രമത്തിൽ നിങ്ങൾക്ക് ഞങ്ങൾ എല്ലാ സേവന ദാതാക്കളുടെയും വിവരങ്ങളും താരതമ്യം ചെയ്ത പട്ടികയും നൽകുന്നതാണ്. അതിൽ പലിശനിരക്ക് ,അനുവദിക്കാൻ സാധ്യതയുള്ള ഏറ്റവും ഉയർന്ന തുക, വസ്തുവിന്റെ മൂല്യനിർണയത്തിലുള്ള അനുപാതം, പ്രോസസ്സിംഗ് ഫീസ്, ലോൺ ലഭ്യമാക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് എന്നിവയുടെ വിശദമായ വിവരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്തു നിങ്ങൾക്ക് അനുയോജ്യമായ സേവന ദാതാവിനെ നിങ്ങൾക്കുതന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്.
ഏറ്റവും മികച്ചതു എന്തെന്നാൽ ഞങ്ങൾക്ക് നിങ്ങൾ ഒരുതരത്തിലുമുള്ള ഫീസോ കമ്മിഷനോ നൽകേണ്ടതില്ല. ഞങ്ങളുടെ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായിരിക്കും.
താരതമ്യ ചാർട്ട് ലഭിക്കാനായി താഴെ റിക്വസ്റ്റ് നൽകുക.